വോളിബോൾ : ഇന്ത്യൻ ക്ലബ്ബ് ഫൈനലിൽ
മനാമ : ഇന്ത്യൻ ക്ലബിൽ നടന്ന ഇന്ത്യൻ ഡിലൈറ്റ് ഓപ്പൺ വോളിബോൾ സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം 22-25, 25-17, 25-17, 25-9 എന്ന സ്കോറിന് അൽ ദയർ ടീമിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ മാഗ്നം കെ.സി.എ. മുംബൈ സ്പൈസസിനെ നേരിടും. മത്സരത്തിൽ വിജയികളാകുന്ന ടീം നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യൻ ക്ലബ്ബ് ടീമിനെ നേരിടും. നാളെ വൈകിട്ട് 8.45നാണ് ഫൈനൽ.

