കെ.സി.എ - ബി.എഫ് സി ഇന്ത്യൻ ടാലന്റ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഡിസംബർ 28ന്
മനാമ : കെ.സി.എ - ബി.എഫ് സി ഇന്ത്യൻ ടാലന്റ് സ്കാൻ ഗ്രാൻഡ് ഫിനാലെ ഡിസംബർ 28ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ പ്രമുഖ ചലച്ചിത്ര താരം മനോജ് കെ. ജയൻ സംബന്ധിക്കും. കലാ തിലകമായി നക്ഷത്ര രാജ് സി.യും കലാപ്രതിഭയായി ശൗര്യാ ശ്രീജിത്തും തെരെഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും.
ഗ്രൂപ് 1 ചാമ്പ്യനായി ശ്രേയ മുരളീധരൻ, ഗ്രൂപ് 2 ചാമ്പ്യനായി ലക്ഷ്മി സുധീർ, ഗ്രൂപ് 3 ചാമ്പ്യനായി റിക്കി വർഗീസ്, നാട്യ രത്നയായി രാഖി രാകേഷ്, സംഗീത രത്നയായി നന്ദന ശ്രീകാന്ത്, സാഹിത്യ രത്നയായി സിമ്രാൻ ശ്രീജിത്ത്, കല രത്നയായി മിയ മറിയം അലക്സ് എന്നിവരെയും തെരഞ്ഞെടുത്തു.

