2.0 സിനിമാ റിലീസ് ബഹ്‌റൈനിൽ ആഘോഷമാക്കാനൊരുങ്ങി 'രജനി മക്കൾ മൺഡ്രം'


മനാമ. നാളെ റിലീസ് ചെയ്യുന്ന ശങ്കര്‍ രജനീകാന്തിന്റെ ബ്രമാണ്ഡ ചിത്രം 2.0  ബഹ്റൈനില്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബഹ്റൈനിലെ രജനികാന്ത് ആരാധകരായ രജനി മക്കള്‍ മന്‍ഡ്രം. നാളെ രാവിലെ 9.30ന് ജുഫൈറിലെ മുക്ത സിനിമാസില്‍ ആരാധകര്‍ക്കായി പ്രത്യേക ഷോ ഒരുക്കിയാണ് ഈ സിനിമയുടെ റിലീസ് ആഘോഷിക്കുന്നതെന്ന്  രജനി മക്കള്‍ മന്‍ഡ്രം സെക്രട്ടറി സുരേഷ് കാലടി പറഞ്ഞു. സിനിമ കാണാന്‍ വേണ്ടി പ്രത്യേകം ടീ ഷര്‍ട്ടുകളും തൊപ്പികളും രജനി മക്കള്‍ മന്‍ഡ്രം അംഗങ്ങള്‍  ഒരുക്കിയിട്ടുണ്ട് .6000ല്‍ കൂടുതല്‍ തിയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. ചരിത്രത്തിലേക്ക് ഇടം സ്ഥാപിച്ച് കൊണ്ടാണ് 2.0 എത്തുന്നത്. 600 കോടി മുതല്‍മുടക്കില്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ 2.0 നാളെ തിയേറ്ററുകളിലെത്തുമ്പോള്‍, ലോക സിനിമയില്‍ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണയുടെ മോഷന്‍ പോസ്റ്ററും ഒപ്പമുണ്ടാകും. 30 സെക്കന്റാണ് മോഷന്‍ പോസ്റ്ററിന്റെ ദൈര്‍ഘ്യം. രജനീകാന്ത്, അക്ഷയ്കുമാറും ഒരുമിച്ചെത്തുന്ന 2.0 ല്‍ ആമി ജാക്‌സണാണ് നായിക. രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0.

You might also like

  • Lulu Exchange
  • Straight Forward

Most Viewed