കോണ്‍ഗ്രസില്‍ വിശ്വാസമില്ല; പിസി ജോര്‍ജ്


കോട്ടയം: ജനപക്ഷ പാർട്ടിയെ ഒരു പാർട്ടിയുടേയും തൊഴുത്തിൽ കെട്ടില്ലെന്ന് പി സി ജോർജ് എംഎല്‍എ. ജനപക്ഷ പാർട്ടിയായി തന്നെ തുടരും. കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസമില്ല. ജനപക്ഷം സ്വന്തം ചിഹ്നത്തിൽ അഞ്ച് പാർലമെൻറ് സീറ്റുകളിൽ മൽസരിക്കും. ഷോൺ ജോർജ് പത്തനംതിട്ടയിൽ നിന്നാൽ ജയിക്കും. ഇപ്പോൾ ഇക്കാര്യം  ചർച്ച ചെയ്തിട്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

നിയമസഭയില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞിരുന്നു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

You might also like

Most Viewed