ബി.കെ.എസ് ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


മനാമ : ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) ഭാസ്കർ ദേവ്ജി ജ്വല്ലേഴ്സുമായി സഹകരിച്ച് "ക്യുരിയസ് 2018" എന്ന പേരിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 2018 നവംബർ 18ന് വൈകിട്ട് 7.30 മുതൽ ബഹ്റൈൻ കേരളീയ സമാജം ഡി.ജെ.ഹാൾ സെഗായിലാണ് ക്വിസ് മത്സരം നടക്കുന്നത്. ഇംഗ്ളീഷിലായിരിക്കും ക്വിസ് നടക്കുന്നത്.
 
ബഹ്റൈനിലെ ഏതെങ്കിലും സ്കൂളിൽ ഗ്രേഡ് 8 മുതൽ ഗ്രേഡ് 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്കും ഫൈനൽ റൗണ്ട് മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ, ക്യാഷ് പ്രൈസുകൾ എന്നിവ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ വിനൂപ് കുമാർ (39252456), ക്വിസ് ക്ലബ് കൺവീനർ ലോഹിദാസ് (36222344) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed