ഭരണാധികാരിയുടെ മനുഷ്യത്വപരമായ നടപടികളെ ചൂഷണം ചെയ്യരുതെന്ന് ആഭ്യന്തരമന്ത്രാലയം
മനാമ : ബഹ്‌റൈൻ ഭരണാധികാരി ഹമദ് രാജാവിന്റെ മനുഷ്യത്വപരമായ നടപടികളെ വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ദുരുപയോഗം ചെയ്യരുതെന്ന് ഒരു സംഘം മത പണ്ധിതന്മാർക്ക് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. തീവ്രവാദക്കുറ്റത്തിന് ജയിലിലടച്ച എല്ലാവരെയും വെറുതെ വിടണമെന്ന് നാല് മത പണ്ധിതന്മാർ ആവശ്യപ്പെട്ടതിനെ ത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്സ് മുന്നറിയിപ്പ് നൽകിയത്.
രാജാവിന്റെ മനുഷ്യത്വപരമായ സമീപനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുള്ള ശ്രമവും ഇത് പൊതുജനാഭിപ്രായമാണെന്ന് പ്രചരിപ്പിക്കുന്നതും വസ്തുതകൾ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

