ബി.സി.സി.ഐ ചീഫ് എക്സിക്യൂട്ടീവിനെ നീക്കി
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്‌ട്രി ചെയർമാൻ സമീർ നാസ്, ചേംബർ സി.ഇ.ഒ ഡോ. ഖാലിദ് മുഹമ്മദ് അൽ റുവൈഹിയെ മാറ്റുന്നതായി പ്രഖ്യപിച്ചു. ബി.സി.സി.ഐ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018 ഏപ്രിൽ 22ന് നടന്ന ഓർഡിനറി ജനറൽ അസംബ്ലിയിൽ ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ലംഘനത്തെത്തുടർന്നാണ് തീരുമാനമെന്ന് ബി.സി.സി.ഐ ചെയർമാൻ അറിയിച്ചു.
2017 ഡിസംബർ 26−ന് അദ്ദേഹവും ചേന്പറും തമ്മിൽ ഒപ്പുവെച്ച കരാറിനെ തുടർന്നാണ് ചേംബർ സി.ഇ.ഒ ഡോ. ഖാലിദ് മുഹമ്മദ് അൽ റുവൈഹിയുടെ സേവനം അവസാനിപ്പിക്കാൻ തീരുമാനമെടുത്തത്. ബി.സി.സി.ഐയുടെ 2012ലെ നിയമം 48ന്റെ ആർട്ടിക്കിൾ 45ന്റെയും 2013 ലെ ബി.സി.സി.ഐ എക്സിക്യൂട്ടിവ് റെഗുലേഷനിലെ നിയമം 156ന്റെ ആർട്ടിക്കിൾ 86 പ്രകാരമുള്ള ആർട്ടിക്കിൾ പ്രകാരവും ചേംബർ സി.ഇ.ഒ ചേംബറിലെ അംഗമായിരിക്കാൻ പാടില്ല.
