ഇസാ­ ടൗ­ണി­ലെ­ വാ­ഹനാ­പകടം; സ്കൂൾ അധി­കൃ­തർ സു­രക്ഷാ­ ക്രമീ­കരണങ്ങൾ ശക്തമാ­ക്കി­


മനാമ: ഈ കഴിഞ്ഞ ഏപ്രിൽ 16ന് ഇസാടൗണിലെ ഇന്ത്യൻ സ്കൂളിന്റെ പുറത്ത് വെച്ചുണ്ടായ അപകടത്തെ തുടർ‍ന്ന് സുരക്ഷാ ക്രമീകരണങ്ങൾ‍ ശക്തമാക്കിയതായി സ്കൂൾ‍ അധികൃതർ അറിയിച്ചു. സ്കൂളിലെ ഒരു മുൻ വിദ്യാർത്ഥി സമൂഹ മാധ്യമങ്ങളിലൂടെ സംഭവം പ്രചരിപ്പിച്ചതോടെയാണ് ഈ വിഷയം പുറംലോകം അറിഞ്ഞത്. ഇതേതുടർന്ന് സ്കൂളിന് പുറത്ത് റോഡ് മറികടക്കുന്നതിനായും മറ്റ് ആവശ്യങ്ങൾക്കായും വിദ്യാർത്ഥികളെ സഹായിക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ അവകാശപ്പെടുന്നത്. സ്കൂൾ ഗേറ്റിന് പുറത്തുള്ള സുരക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള അവലോകനങ്ങൾ നടക്കുകയാണെന്നും, ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed