ട്രാ­ഫിക് സി­ഗ്നലു­കൾ ചു­വപ്പി­ലേ­യ്ക്ക് മാ­റു­ന്നതിന് മു­ന്പ് അഞ്ച് തവണ മി­ന്നും


മനാമ : ജംഗ്ഷനുകളിൽ അപകടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രാഫിക് സിഗ്നലുകൾ ചുവപ്പിലേയ്ക്ക് മാറുന്നതിന് മുന്പ് അഞ്ച് തവണ മിന്നും. പുതിയ സംവിധാനത്തിന് വിദേശകാര്യ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ദേശീയ സുരക്ഷാ സമിതി എന്നിവരുടെ അംഗീകാരം നൽകി. അപകടങ്ങൾ കുറയ്ക്കുന്നതിനും ട്രാഫിക് ജംഗ്ഷനുകളിലെ നിയമലംഘനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം എം.പി മൊഹമ്മദ് അൽ മാരീഫിയും മറ്റ് നാല് എം.പിമാരും ചേർന്ന് സമർപ്പിച്ച നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.

നിർദ്ദേശമനുസരിച്ച്, രാജ്യത്തിലെ പ്രധാന ട്രാഫിക് ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ ഉടൻ മാറുന്നതിന് പകരം ചുവപ്പിലേയ്ക്ക് മാറുന്നതിന് മുന്പ് അഞ്ച് തവണ മിന്നണം. ട്രാഫിക് സിഗ്നലുകൾ മുന്നറിയിപ്പില്ലാതെ മാറുന്പോൾ ഡ്രൈവർമാർ വാഹനം പെട്ടെന്ന് നിർത്തേണ്ടിവരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സാങ്കേതിക വിദ്യകൾ നടപ്പാക്കണമെന്നും അൽ മാരീഫി നേരത്തെ പറഞ്ഞിരുന്നു. 2017 ആഗസ്റ്റ് 14ന് മന്ത്രിസഭ അംഗീകരിച്ച നിർദ്ദേശത്തിന് ഇന്നലെ കമ്മിറ്റി അംഗീകാരം നൽകി.

ആഭ്യന്തര മന്ത്രാലയം, വർക്‌സ് − മുനിസിപ്പാലിറ്റീ അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയവും, കൗൺസിലിലെ എൻവയോൺമെന്റ് കമ്മിറ്റി എന്നിവയുമായി കമ്മിറ്റി അംഗങ്ങൾ ചർച്ച നടത്തിയതായി ഖലീഫ അൽ ഖാനിം പറഞ്ഞു. അടുത്ത പ്രതിവാര സമ്മേളനത്തിൽ മന്ത്രിസഭ വിഷയം ചർച്ച ചെയ്യുകയും ഇതിന്മേൽ വോട്ടെടുപ്പ് നടത്തുകായും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed