ചി­ത്രകലാ­ ക്യാ­ന്പ് ഇന്ന്


മനാ­മ: പ്രേ­രണ ബഹ്റിൻ കു­ട്ടി­കൾ­ക്കാ­യി­ സംഘടി­പ്പി­ക്കു­ന്ന ചി­ത്രകലാ­ ക്യാ­ന്പ് ‘പ്ലേ­ വി­ത്ത് കളേ­ഴ്സ്’ ഇന്ന് ഉച്ച തി­രി­ഞ്ഞ് 2:30ന് സി­ഞ്ചിലെ ഫ്രണ്ട്സ് ഓഡി­റ്റോ­റി­യത്തിൽ വെ­ച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രകൃ­തി­യി­ലു­ള്ള എന്തി­നേ­യും അതേ­ പോ­ലെ­ പകർ­ത്തു­ന്ന രചനാ­രീ­തി­ക്ക് വി­ഭി­ന്നമാ­യി­ ഒരു­ രചനയു­ടെ­ ആശയപൂ­ർ­ത്തീ­കരണത്തി­നാ­യി­ വർ­ണ്ണങ്ങളും രൂ­പങ്ങളും അതി­ന്റെ­ സ്വാ­ഭാ­വി­കതയിൽ നി­ന്നും മാ­റ്റി­ വരയ്ക്കു­ന്ന അല്ലെ­ങ്കിൽ രൂ­പങ്ങൾ തന്നെ­ അപ്രസക്തമാ­കു­കയും, അമൂ­ർ­ത്തമാ­കു­കയും ചെ­യ്യു­ന്ന സ്വതന്ത്രമാ­യ ഒരു­ രചനാ­ രീ­തി­യെ­ കു­ട്ടി­കൾ­ക്ക് പരി­ചയപ്പെ­ടു­ത്തു­കയാണ് ഇതിലൂടെ ചെയ്യുന്നത്.

മുൻ വർ­ഷത്തെ­ ക്യാ­ന്പു­കളിൽ പ്രകൃ­തി­യെ­യും അതി­ലെ­ ജീ­വനെ­യും സംരക്ഷി­ക്കു­ക എന്ന വി­ഷയത്തി­ലൂ­ന്നി­ ചി­ത്രങ്ങൾ വരയ്ക്കു­ക, അബ്സ്ട്രാ­ക്ട് രൂ­പങ്ങൾ മനോ­ഹരമാ­യ ചി­ത്രങ്ങളാ­ക്കി­ മാ­റ്റു­ക, കൊ­ളാ­ഷ്, ക്രാ­ഫ്റ്റ് എന്നീ­ രീ­തി­കളും കു­ട്ടി­കളെ­ പരി­ചയപ്പെ­ടു­ത്തി­യി­രു­ന്നു­. കൂ­ടാ­തെ­ പ്രശസ്ത ചി­ത്രകാ­രൻ വാ­ൻ­ഗോ­ഗി­ന്റെ­ ചി­ത്രങ്ങൾ കു­ട്ടി­കളെ­ പരി­ചയപ്പെ­ടു­ത്തു­കയും, ജപ്പാ­നീസ് ചലച്ചി­ത്രകാ­രൻ അകി­രോ­ കു­റു­സോ­വയു­ടെ­ ‘ഡ്രീംസ്’ എന്ന സി­നി­മ ആധാ­രമാ­ക്കി­ കൊ­ണ്ടു­ള്ള ചി­ത്രം വരയും നടത്തി­യി­രു­ന്നു­. കു­ട്ടി­കളു­ടെ­ സർ­ഗ്ഗവാ­സനയെ­ വളർ­ത്തു­ന്നതി­നും, സ്വതന്ത്രമാ­യ കലാ­സൃ­ഷ്ടി­കൾ­ക്ക് അവരെ­ പ്രാ­പ്തരാ­ക്കു­ക എന്നു­ള്ളതും പ്രധാ­ന ഉദ്ദേ­ശലക്ഷ്യമാ­യി­ മുൻ വർ­ഷങ്ങളിൽ സംഘടി­പ്പി­ച്ച ക്യാ­ന്പു­കൾ സംഘാ­ടനം കൊ­ണ്ടും അവതരണ രീ­തി­ കൊ­ണ്ടും രക്ഷി­താ­ക്കളു­ടെ­ മി­കച്ച അഭി­പ്രാ­യം നേ­ടി­യി­രു­ന്നു­. നാല് വയസ്സി­ന് മു­കളി­ലോ­ട്ടു­ള്ള കു­ട്ടി­കൾ­ക്ക് പങ്കെ­ടു­ക്കാ­നാ­വു­മെ­ന്ന് സംഘാ­ടകർ അറി­യി­ച്ചു­.

കൂ­ടു­തൽ വി­വരങ്ങൾ­ക്ക് 66988834, 33033431, 34023179 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed