തണൽ - ക്രസന്റ് മു­യി­പ്പോ­ത്ത് സംഗമം സംഘടി­പ്പി­ച്ചു­


മനാമ: ചെറുവണ്ണൂർ, തിരുവള്ളൂർ, മേപ്പയ്യൂർ പഞ്ചായത്തുകളിലെ പ്രവർത്തകരെ സംയുക്തമായി പങ്കെടുപ്പിച്ചുകൊണ്ട് ‘തണൽ-ക്രസന്റ് മുയിപ്പോത്ത് സംഗമം’ സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ സമസ്ത മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡണ്ട് ടി.വി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ടി അദ്ബുൽ അസീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തണൽ കേന്ദ്ര കമ്മിറ്റി രക്ഷാധികാരിയും ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാനായ ജാഫർ മൈദാനി പരിപാടികൾ ഉദ്ഘാടനം ചെയ്തു. തണൽ ജനറൽ സെക്രട്ടറി യു.കെ ബാലൻ ഭാവി പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

ചെന്പൻ ജലാൽ, ഉസ്മാൻ ടിപ്പ് ടോപ്, ജമാൽ കുറ്റിക്കാട്ടിൽ, ലത്തീഫ് ആയഞ്ചേരി, തുന്പോളി അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എം.ടി അസൈനാർ, എം. മുസ്തഫ, ടി.കെ അഖിൽ, സി.കെ ഷാജി, കെ.സി യൂസുഫ്, എ.ടി അമ്മദ്, എൻ.ടി ലത്തീഫ്, ടി.വി അഫ്സൽ, പി.ഒ മുഹമ്മദ് എന്നിവർ യോഗം നിയന്ത്രിച്ചു. യൂണിറ്റ് ട്രഷറർ ജയേഷ് മുയിപ്പോത്ത് നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed