ലോ­കനാ­ടകദി­നത്തിൽ പ്രതി­ഭയു­ടെ­ ‘ബർ­സക്ക് ’ ശ്രദ്ധേ­യമാ­യി­


മനാമ: ലോക നാടക ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ബർസക്ക്’ എന്ന നാടകം ശ്രദ്ധേയമായി.ഫിറോസ് തിരുവത്രയുടെ രചനയിൽ വിനോദ് ദേവൻ സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചത് പ്രതിഭ നാടകവേദിയാണ്. സജീവൻ ചെറുകുന്ന്, ശിവകീർത്തി, സജിഷ, ശങ്കരൻ, ഉജ്ജ്വൽ, ശാരദാ ഗുലാബു എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്. പുതുമയാർന്ന അവതരണ രീതിയിലും ലളിതമായ ശൈലിയിലുമായിരുന്നു നാടകം അവതരിപ്പിച്ചത്. ഡോ. കൃഷ്ണകുമാർ, പ്രശസ്ത നാടക-സീരിയൽ നടനായിരുന്ന മുരുകേഷ് കാക്കൂർ അനുസ്മരണം നടത്തി. സജി മാർക്കോസ്, ഫിറോസ് തിരുവത്ര, പി.ടി നാരായണൻ, സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോൻ, വൈസ് പ്രസിഡണ്ട് മോഹൻരാജ് തുടങ്ങിയവർ നാടകാവലോകനം നടത്തി. പ്രതിഭ പ്രസിഡണ്ട് മഹേഷ് കുമാർ, സെക്രട്ടറി ഷെരീഫ്, ശ്രീജിത്ത്, എൻ.കെ വീരമണി, പ്രദീപ് പതേരി, സംവിധായകൻ വിനോദ് ദേവൻ തുടങ്ങിയവരും സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed