മറാഈ പ്രദർശനം തുടരുന്നു
മനാമ: ‘മറാഈ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന കന്നുകാലി, പക്ഷി പ്രദർശന ഉൽപ്പന്നമേള തുടരുന്നു. എൻഡുറൻസ് വില്ലേജിൽ സംഘടിപ്പിച്ച നാലാമത് കന്നുകാലി--പക്ഷി പ്രദർശനം ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. 90ലധികം സ്ഥാപനങ്ങൾ കന്നുകാലി പ്രദർശനത്തിലും 1000ഓളം പേർ പക്ഷി പ്രദർശനത്തിനും എത്തിച്ചേർന്നിട്ടുണ്ട്. രാജ്യത്തെ കന്നുകാലി സന്പത്ത് നിലനിർത്തുന്നതിനും കാലി വളർത്തലിലേയ്ക്ക് ജനങ്ങൾക്ക് പ്രോത്സാഹനം നൽകാനും അതുവഴി ഭക്ഷ്യസുരക്ഷ നേടുന്നതിനുമാണ് ഇത് സംഘടിപ്പിക്കുന്നത്. നിരവധി പേരാണ് പ്രദർശനം കാണാനായി എത്തുന്നത്. മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന പ്രദർശനം ബഹ്റൈനിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

