ബഹ്​റൈൻ എല്ലാ­വർ­ക്കും, എല്ലാ­വർക്കും ബഹ്​റൈ­ൻ­’ ആഘോ­ഷ പരി­പാ­ടി­ ഇന്ന്


മനാ­മ: ‘ബഹ്റൈൻ എല്ലാ­വർ­ക്കും, എല്ലാ­വർക്കും ബഹ്റൈ­ൻ’ എന്ന തലക്കെ­ട്ടിൽ നടക്കു­ന്ന ആഘോ­ഷ പരി­പാ­ടി­ ഇന്ന് ഹി­ദ്ദി­ലെ­ പ്രി­ൻ­സ് ഖലീ­ഫ പാ­ർ­ക്കിൽ നടക്കു­മെ­ന്ന് ബന്ധപ്പെ­ട്ടവർ അറി­യി­ച്ചു­. രാ­ജ്യത്തി­ന്റെ­ മതസഹി­ഷ്ണു­തയും സഹവർ­ത്തി­ത്വവും വി­ളംബരം ചെ­യ്യു­ന്ന നാ­ലാ­മത് പരി­പാ­ടി­യാണ് 41 എംബസി­കളും വി­വി­ധ സംഘടനകളും ഒത്തു­േ­ചർ­ന്ന് നടത്തു­ന്നത്. 55,000ഓ­ളം പേർ പരി­പാ­ടി­യിൽ പ­ങ്കെടു­ക്കു­മെ­ന്നാണ് കരു­തു­ന്നത്.

വി­വി­ധ സാ­മൂ­ഹി­ക സംഘടനകൾ, വനി­താ­ കൂ­ട്ടാ­യ്മകൾ, ആഭ്യന്തര മന്ത്രാ­ലയത്തി­ലെ­ 16 ഡയറക്ടറേ­റ്റു­കൾ എന്നി­വയും ആഘോ­ഷ പരി­പാ­ടി­കളിൽ പങ്കെ­ടു­ക്കും. വി­വി­ധ സംസ്കാ­രങ്ങളും മതസമൂ­ഹങ്ങളും വി­ഭാ­ഗങ്ങളും ഒത്തൊ­രു­മയോ­ടെ­ ജീ­വി­ക്കു­ന്ന സന്ദേ­ശം ലോ­കത്തിന് മു­ന്നിൽ പറയാ­നും അത്തരമൊ­രു­ നി­ലപാ­ടിന് പി­ന്തു­ണ തേ­ടാ­നും കൂ­ടി­യാണ് ആഘോ­ഷ പരി­പാ­ടി­കൾ നടത്തു­ന്നത്. 250ഒാ­ളം സ്റ്റാ­ളു­കളും ബഹ്റൈൻ പാ­രന്പര്യ കലാ­രൂ­പങ്ങളും ഒരു­ക്കി­യി­ട്ടു­ണ്ട്. ഇന്ത്യ, പാ­കി­സ്ഥാൻ, ഫി­ലി­പ്പീൻ, ശ്രീ­ലങ്ക, ജോ­ർ­ഡൻ, ഇൗ­ജി­പ്ത്, താ­യ്ലന്റ്, ബംഗ്ലാ­ദേ­ശ്, എത്തിയോപ്യ എന്നി­വി­ടങ്ങളിൽ നി­ന്നു­ള്ള പ്രവാ­സി­ സമൂ­ഹം അവതരി­പ്പി­ക്കു­ന്ന കലാ­വി­രു­ന്നു­കളും അരങ്ങേ­റും.­

You might also like

  • Lulu Exchange
  • Straight Forward

Most Viewed