ധ്രുവയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ച് ഷെയ്ഖ് ഖാലിദ്
മനാമ : ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ടും യൂത്ത് ആന്റ് സ്പോർട്സ് സുപ്രീം കൗൺസിൽ ഡെപ്യൂട്ടി പ്രസിഡണ്ടും ബഹ്റൈൻ മിക്സ്ഡ് മാർഷൽ ആർട്ട്സ് അസോസിയേഷന്റെ പ്രസിഡണ്ടുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ബോട്ടിക് ടാക്സ് കന്പനിയും നികുതി ഉപദേശകരും വാറ്റ് വിദഗ്ദ്ധരുമായ ധ്രുവയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ചു. വിവിധ മേഖലകളിൽ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കിയ കന്പനിയുടെ പ്രവർത്തങ്ങൾ അദ്ദേഹം സ്വാഗതം ചെയ്തു. ലോകവ്യാപകമായി ബ്രേവ് ചാന്പ്യൻഷിപ്പിന്റെ പിന്തുണയോടെ മിക്സഡ് മാർഷൽ ആർട്ട് പ്രമോഷൻ നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
ബ്രേവ് ചാന്പ്യൻഷിപ്പിന് രാജാവ് കൈക്കൊണ്ട അനുകൂല നടപടികൾ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ധ്രുവ ടാക്സ് അഡ്−വൈസേഴ്സ് സി.ഇ.ഒ ദിനേശ് കൻബാർ പറഞ്ഞു. കായിക രംഗത്തും സാന്പത്തിക രംഗത്തും ഗൾഫിലേയ്ക്കുള്ള കവാടമായി ബഹ്റൈൻ മാറിയിരിക്കുന്നു. ബഹ്റൈന്റെ നികുതി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും ദിനേശ് കൻബാർ പറഞ്ഞു.
യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ധ്രുവ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സിംഗപ്പൂർ, ദുബൈ, ന്യുയോർക്ക്, ഇന്ത്യ, സിലിക്കൺ വാലി എന്നിവിടങ്ങളിലും ധ്രുവ പ്രവർത്തിച്ചുവരുന്നു. രാജ്യത്ത് വാറ്റ് സുഗമമായി നടപ്പാക്കാൻ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതായും ദിനേശ് കൻബാർ പറഞ്ഞു.
ഇന്ത്യൻ ടാക്സ് ഫേം എന്ന പേരിൽ ധ്രുവ ടാക്സ് അഡ്−വൈസർമാർ കെ.എച്ച്.കെ ഹോൾഡിംഗ് ആന്റ് മക്−ഇൻഡീസ് ഹോൾഡിംഗ് കന്പനിയുമായി സഹകരിക്കുന്നുണ്ട്. വാറ്റ് സുഗകരമായി നടപ്പാക്കാൻ കന്പനികളെ പഠിപ്പിക്കാനും അവരെ തയ്യാറാക്കാനും ധ്രുവയ്ക്ക് കഴിയുന്നതായി മക്−ഇൻഡീസ് ഹോൾഡിംഗ് കന്പനി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 250 വിദഗ്ദ്ധരുള്ള ധ്രുവ ടാക്സ് അഡ−്വൈസേഴ്സ് ബഹുരാഷ്ട്ര കന്പനികളുമായി സഹകരിക്കുകയും ടാക്സുമായി ബന്ധപ്പെട്ട നയതന്ത്ര വിഷയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ധനകാര്യ സേവനങ്ങൾ, ഐ.ടി സേവനങ്ങൾ, റിയൽ എേസ്റ്ററ്റ്, ഇൻഫ്രാസ്ട്രക്ചർ, ടെലികമ്യൂണിക്കേഷൻസ്, ഓയിൽ ആന്റ് ഗ്യാസ്, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, കൺസ്യൂമർ ഗുഡ്സ്, പവർ, വാർത്താ മാധ്യമങ്ങൾ, വിനോദപരിപാടികൾ എന്നിവയാണ് ധ്രുവയുടെ പ്രധാന വ്യവസായ സംരംഭങ്ങൾ.
ബഹ്റൈനിലെ യുവാക്കൾക്കും കായിക രംഗത്തിനും പിന്തുണ നൽകുന്ന ഷെയ്ഖ് ഖാലിദിന് മക്−ഇൻഡീസ് ഹോൾഡിംഗ് കന്പനി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ നന്ദിയറിയിച്ചു. കെ.എച്ച്.കെ ഹോൾഡിംഗ് സി.ഇ.ഒ മുഹമ്മദ് ഷാഹിദ്, ധ്രുവ നികുതി ഉപദേശക സമിതി അംഗങ്ങളായ പുനീത് ഷാ, ഗൗരവ് ഖുറാന, മക്−ഇൻഡീസ് സി.ഇ.ഒ അബ്ദുൾ ജലീൽ അബ്ദുള്ള എന്നിവരും യോഗത്തിൽ പങ്കെടുത്തു.

