സിനിക്കൊയ്ക്ക് 34.4 മില്യൺ ലാഭം


മനാമ : ബഹ്‌റൈനിലെ പ്രധാന സിനിമാ കന്പനിയായ  സിനിക്കൊയ്ക്ക്‌ 2017 പ്രവർത്തനവർഷത്തിൽ  34.4 മില്യണിന്റെ ലാഭം നേടാനായതായി മാനേജ്മെന്റ് അറിയിച്ചു. ഇത് തൊട്ടുമുൻപത്തെ വർഷത്തേയ്ക്കാൾ 4.7 മില്യൺ കൂടുതലാണ്. മുൻപത്തെ വർഷത്തെ 62 ഫിൽ‌സ് ആയിരുന്നു ഷെയർ ഒന്നിന് ലാഭമെങ്കിൽ ഇത്തവണ 438 ഫിൽ‌സ് ആയി ഉയർന്നു. കന്പനിയുടെ ചരിത്രത്തിൽ തന്നെ ഇത് വലിയ ഒരു നേട്ടമാണിതെന്ന് കന്പനി ചെയർമാൻ  ഡോ. നിസാം ഫക്രൂ അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ സിനിമാ പ്രേമികൾക്ക് വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച് കൊണ്ടും ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ടും കന്പനി മുന്നോട്ട് കൊണ്ട് പോയത് കൊണ്ടാണ് ഈ വിജയം നേടിയെടുത്തത്. കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ടെന്നും  കന്പനിയുടെ ജീവനക്കാർ അടക്കമുള്ളവരുടെ സഹകരണം കൂടിയാണ് ഈ ഉയർച്ചയിലേയ്ക്ക് കന്പനിയെ നയിച്ചതെന്നും കന്പനി സി.ഇ.ഒ അഹമ്മദ് റഷീദും പറഞ്ഞു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed