സിംസ്-കിംസ് മെഡിക്കൽ ക്യാന്പ് മാർച്ച് 2ന്
മനാമ : സിംസ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് വനിതകൾക്കായി മെഡിക്കൽ ക്യാന്പ് നടത്തുന്നു. മാർച്ച് 2 വെള്ളിയാഴ്ച്ച രാവിലെ 9 മണിമുതൽ 12 മണി വരെ സിംസ് ഗുഡ് വിൻ ഹാളിലായിരിക്കും മെഡിക്കൽ ക്യാന്പ് നടത്തുകയെന്ന് സിംസ് പ്രസിഡണ്ട് ബെന്നി വര്‍ഗ്ഗീസ്, സെക്രട്ടറി നെൽസൺ വർഗീസ്, കോർഡിനേറ്റർ ജെയിൻ ബെന്നി എന്നിവർ അറിയിച്ചു.
മെഡിക്കൽ ക്യാന്പിന്റെ ഭാഗമായി ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും. കൂടാതെ ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് കിംസ് മെഡിക്കൽ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തിൽ ഒരു മാസകാലയളവിനുള്ളിൽ സൗജന്യ കൺസൾട്ടേഷനും ബ്രെസ്റ്റ് ക്യാൻസർ ചെക്കപ്പും ലഭ്യമാണ്. ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോർഡിനേറ്റേഴ്‌സ് ആയ ജെയിൻ ബെന്നി (39609482), ജെസ്സി ജെൻസൺ (39850206) രേഖ ബിജു (36749712) എന്നിവരുമായി ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന അന്‍പത് പേര്‍ക്ക് ആയിരിക്കും മെഡിക്കൽ ക്യാന്പിൽ പ്രവേശനം ഉണ്ടാകുക

