കെ.എസ്.സി.എ ആയുർവേദ സെമിനാർ സംഘടിപ്പിക്കുന്നു


മനാമ : കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ആയുർവ്വേദ സെമിനാർ സംഘടിപ്പിക്കുന്നു. കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ ഗുദൈബിയ ആസ്ഥാനത്ത്‌ മാർച്ച്‌ 2ന് വൈകീട്ട്‌ 6 മുതൽ 7:30 വരെ നടക്കുന്ന സെമിനാറിൽ പ്രശസ്ത ആയുർവ്വേദ ഡോക്ടറും വൈദ്യരത്നം ഹോസ്പിറ്റലിലെ ഫിസിഷ്യനുമായ ഡോ. ദേവി ക്ലാസെടുക്കും. “ആർത്തവ പ്രശ്നങ്ങളും ആയൂർവേദ പ്രതിവിധിയും’’ എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ്‌ സ്ത്രീകൾക്ക്‌ മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്.

അസോസിയേഷൻ അംഗങ്ങൾ അല്ലാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്ലാസിൽ പങ്കെടുക്കാമെന്നും, ആധുനിക കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാത്ത ആയുർവ്വേദത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്‌  ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും സ്ത്രീകളും പെൺകുട്ടികളും പരമാവധി ഈ അവസരം ഉപയോഗിക്കണമെന്നും വനിതാ വിഭാഗം കൺവീനർ ഷീജാ ജയൻ അറിയിച്ചു. ഡോക്ടറോട് നേരിട്ട്‌ ചോദിക്കാനുള്ള  അവസരമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്‌ ഷീജ ജയൻ 34013385, രജനി ശ്രീഹരി 39300467 എന്ന നന്പറുകളിൽ ബന്ധപ്പെടാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed