69ാമത് ഓപ്പൺ ടെന്നീസ് ചാന്പ്യൻഷിപ്പ് മാർച്ച് 25 മുതൽ
മനാമ : ഇന്ത്യൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ അറുപ്പത്തി ഒൻപതാമത് ഓപ്പൺ ടെന്നീസ് ചാന്പ്യൻഷിപ്പ് മാർച്ച് 25 മുതൽ ഏപ്രിൽ 13 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ ആദ്യമായി പതിനെട്ട് വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകുന്നുണ്ട്.
കൂടാതെ സൂപ്പർ സിംഗിൾസ് ആന്റ് സൂപ്പർ ഡബിൾസ്, മെൻസ് സിംഗിൾസ് ആന്റ് മെൻസ് ഡബിൾസ്, ലേഡീസ് സിംഗിൾസ് ആന്റ് ലേഡീസ് ഡബിൾസ്, മെൻ സിംഗിൾസ് ആന്റ് ഡബിൾസ് 45 പ്ലസ്, മെൻസ് സിംഗിൾസ് ആന്റ് ഡബിൾസ് 55 പ്ലസ്, മിക്സിഡ് ഡബിൾസ്, പതിനെട്ട് വയസിന് താഴെയുള്ള ആൺ കുട്ടികളുടെ സിംഗിൾസ് വിഭാഗം തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരാർത്ഥികൾക്ക് രണ്ട് വിഭാഗങ്ങളിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 18 ആണ്. കൂടുതൽ വിവരങ്ങൾക്ക് 33310475, 17253157 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ലെസ്റ്റർ ഫെരാരോ, ജനറൽ സെക്രട്ടറി റിക്ക്സൺ റിബല്ലോ, ടൂർണമെന്റ് സെക്രട്ടറി, കാഷ്യസ് പെരേര, ടെന്നീസ് സെക്രട്ടറി ഡോക് ജോൺ ചാക്കോ, സോമനാഥൻ, ജേക്കബ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

