ഹാരിസിന്റെ കുടുംബത്തിന് പ്രവാസികളുടെ സഹായം


മനാമ: ബഹ്റൈനിൽ അസുഖബാധ്യതയെ തുടർന്ന് മരിച്ച കാസർഗോഡ് തുരുത്തിയിലെ ഹാരിസിൻ്റെ കുടുംബത്തിന് പ്രവാസികളുടെ സഹായം. ബഹ്റൈൻ തുളുനാട് സഖാക്കൾ എന്ന കൂട്ടായ്മയാണ് സഹായവുമായി മുന്നോട്ട് വന്നത്. 

ഹാരിസിൻ്റെ വീട്ടിലെത്തി സിപിഎം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ തുക കൈമാറി. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി പി ചന്ദ്രൻ‍ അധ്യക്ഷനായി. സി.പി.ഐ.എം സംസ്ഥാന കമ്മിററി അംഗം സിഎച്ച് കുഞ്ഞന്പു, ഏരിയ സെക്രട്ടറിമാരായാ മുഹമ്മദ് ഹനീഫ(കാസർഗോഡ്), സിജി മാത്യൂ(കാടകം), ലോക്കൽ സെക്രട്ടറി അനിൽ ചെന്നിക്കരാ, രത്നാകരൻ, ഉദയൻ,ആസിഫ്  എന്നിവർ സംസാരിച്ചു.

ബഹ്റൈനിലെ ഒരു സ്വകാര്യ കുടിവെള്ള കന്പനിയിൽ ജോലിക്കിടയിൽ റോഡിൽ വീണ് അബോധാവസ്ഥയിൽ ആവുകയും തുടർന്ന് കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഇടപ്പെട്ട് ആശുപത്രിയിൽ ചികിത്സ സൗകര്യം ഏർപ്പെടുത്തിയെങ്കിലും, ചികിത്സയിലിരിക്കെ ഹാരീസ് മരണമടയുകയായിരുന്നു. 

You might also like

Most Viewed