ലോഗോയും മൊബൈൽ ആപ്ലിക്കേഷനുമായി കേരളീയ സമാജം വായനശാല

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാല ലോഗോ, പ്രശസ്ത സാഹിത്യകാരൻ ടി. പദ്മനാഭൻ പ്രകാശനം ചെയ്തു. ഫെബ്രുവരി22ന് വൈകീട്ട് സമാജത്തിൽ നടന്ന സാഹിത്യ അവാർഡ്ദാന പരിപാടിയിൽ വച്ചാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. 

പ്രശസ്ത കവി പ്രഭാവർമ, പത്മശ്രീ ജി.ശങ്കർ, സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ. വീരമണി, ലൈബ്രേറിയൻ വിനയചന്ദ്രൻ നായർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വായനാശാല വിഭാഗം നടത്തിയ ലോഗോ ഡിസൈനിങ് മത്സരത്തിലേക്ക് ലഭിച്ച 45 ൽ പരം ലോഗോകളിൽ നിന്നാണ് വായനശാലക്ക് ഏറ്റവും അനുയോജ്യമായ പ്രസ്തുത ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്. സമാജം അംഗവും അറിയപ്പെടുന്ന കലാകാരനുമായ ഹരീഷ്മേനോനാണ് തിരഞ്ഞെടുക്കപ്പെട്ട ലോഗോ തയ്യാറാക്കിയത്.

പതിനാറായിരത്തിൽ പരം പുസ്തകങ്ങളുള്ള ജി.സി.സി.യിലെ തന്നെ ഏറ്റവും വലിയ മലയാളം വായനശാല കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ അറിയിച്ചു. വായനശാലയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങൾ, സമാജം വാർത്തകൾ, ഇ−ബുക്ക് എന്നീ സൗകര്യങ്ങൾ ആപ്പിൽ ലഭ്യമായിരിക്കും എന്ന് ആപ്ലിക്കേഷനു പിന്നിൽ പ്രവർത്തിക്കുന്ന വായനശാല കൺവീനർ ദിലീഷ് കുമാർ അറിയിച്ചു.

You might also like

Most Viewed