സു­ൻ­ജ്വാൻ ഭീ­കരാ­ക്രമണം : മൂ­ന്ന് സൈ­നി­കർ­ക്ക് കൂ­ടി­ വീ­രമൃ­ത്യൂ


നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ‍ : ജമ്മുകശ്മീരിലെ സുൻജ്വാൻ സൈനിക ക്യാന്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സൈനികർ കൂടി വീരമൃത്യൂ വരിച്ചു. ഇതോടെ ആക്രമണത്തിൽ‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. പരുക്കേറ്റ ഒരു നാട്ടുകാരനും മരണത്തിന് കീഴടങ്ങി. ആക്രമണത്തിൽ കഴിഞ്ഞ ദിവസം രണ്ട് സൈനികർ മരിച്ചിരുന്നു.

സുബേദാർ‍മാരായ മദൻ‍ലാൽ‍ ചൗധരി, മുഹമ്മദ് അഷ്റഫ് മിർഡ, ഹവീൽ‍ദാർ‍ ഹബീബുള്ളാ ഖുറേഷി, നായിക് മൻ‍സൂർ‍ അഹമ്മദ്, ലാൻ‍സ് നായിക് മുഹമ്മദ് ഇഖ്ബാൽ‍ എന്നിവരാണ് മരിച്ച സൈനികർ‍. മുഹമ്മദ് ഇഖ്ബാലിന്‍റെ അച്ഛനാണ് മരിച്ച നാട്ടുകാരൻ. സുൻജ്വാനിലെ ക്വാർ‍ട്ടേഴ്സിൽ‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി സൈന്യം ഇപ്പോഴും ഏറ്റുമുട്ടൽ‍ തുടരുകയാണ്. ഇതിനകം നാല് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങൾ‍ പിടിച്ചെടുത്തു. ഇനിയും രണ്ടോ മൂന്നോ ഭീകരർ‍ കൂടി ക്വാർ‍ട്ടേഴ്സിനുള്ളിൽ‍ ഉണ്ടെന്നാണ് സൈന്യത്തിന്‍റ അനുമാനം. ഭീകരരുടെ നീക്കങ്ങൾ മനസിലാക്കാൻ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. 

സ്ഥിതിഗതികൾ‍ നേരിട്ട് വിലയിരുത്താൻ കരസേനാ മേധാവി ജനറൾ‍ ബിപിൻ റാവത്ത് ഇന്ന് രാവിലെ ജമ്മുവിലെത്തി. മുതിർ‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. സുൻജ്വാൻ 36 ബ്രിഗേഡ് ക്യാന്പിലെ ക്വാർട്ടേഴ്സിൽ ശനിയാഴ് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. സൈനിക ക്യാന്പിലെ കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിന് നേരെ തുടർച്ചയായി വെടിയുതിർത്തുകൊണ്ടാണ് ഭീകരർ പ്രവേശിച്ചത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed