ബഹ്റൈനിൽ കണ്ണൂർ സ്വദേശിയെ കാണാതായതായി പരാതി
മനാമ : ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയെ കാണാതായതായി പരാതി. പ്രമുഖ ഫുട്ബോൾ കോച്ചായ കണ്ണൂർ പയ്യാന്പലം സ്വദേശി തിലക(60)നെയാണ് ഫെബ്രുവരി നാല് മുതൽ കാണാതായിരുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായാണ് അറിയാൻ കഴിയുന്നത്.
കേരളത്തിൽ ഒരു കാലത്ത് പ്രമുഖ ടീമായ ടൈറ്റാനിയത്തിന് വേണ്ടി വരെ ബൂട്ട് അണിഞ്ഞിട്ടുള്ള ഇദ്ദേഹം ടൈറ്റാനിയം തിലകൻ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ ബഹ്റൈനിൽ നിരവധി വിദ്യാർത്ഥികൾക്ക് ഫുട്ബോളിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ കാണാതായിരുന്നത്. കണ്ടു കിട്ടുന്നവർ 33338916 എന്ന മൊബൈൽ നന്പറിലോ പോലീസ് േസ്റ്റഷനുകളിലോ വിവരം നൽകണമെന്ന് തൊഴിലുടമ അറിയിച്ചു.

