ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ബഹ്റൈൻ ഘടകം നിലവിൽ വന്നു
മനാമ: ഗ്ലോബൽ പ്രണവ് മോഹൻലാൽ ഫാൻസ് ആന്റ് വെൽഫെയർ ഓർഗനൈസേഷൻ ബഹ്‌റൈൻ ഘടകത്തിന്റെ ഉദ്്ഘാടനം രക്ഷാധികാരി കൂടിയായ മേജർ രവി നിർവ്വഹിച്ചു. പ്രേക്ഷകരെ ആകർഷിച്ചുകൊണ്ട് വൻ വിജയമായി മാറിക്കൊണ്ടിരിക്കുന്ന പ്രണവ് മോഹൻലാലിന്‍റെ ബ്ലോക്ക് ബസ്റ്റർ ചിത്രം ആദിയുടെ ബഹ്‌റൈൻ റിലീസിനോടനുബന്ധിച്ച് പ്രണവ് ഫാൻസ് നടത്തുന്ന ഫാൻസ് ഷോയുടെ ടിക്കറ്റ് ഉദ്്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പ്രണവ് ഫാൻസ് കോ- ഓർഡിനേറ്റർ അരുൺ തൈക്കാട്ടിൽ, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളായ സ്മിജേഷ്, ഗോപേഷ്, അഖിൽ, ഷാൻ, ബിബിൻ എന്നിവരെ കൂടാതെ ലാൽ കെയഴേസ് ബഹ്‌റൈൻ ഭാരവാഹികളായ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്.എം, പ്രജിൽ പ്രസന്നൻ, അരുൺ നെയ്യാർ, അജിഷ് മാത്യു, ബിനീഷ്, രഞ്ജു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഫാൻസ്് ഷോ ടിക്കറ്റിനും, മെന്പർഷിപ്പിനും 36187498, 36747727 എന്നീ നന്പറുകളിൽ ബന്ധപ്പെടാം.

