ആരോഗ്യ മന്ത്രാലയം നാഷണൽ ഹെൽത്ത് സർവ്വെ സംഘടിപ്പിക്കുന്നു


മനാമ : ഇൻഫർമേഷൻ ആന്റ് ഇ-−ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ)യുടെ സഹകരണത്തോടെ ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ആരോഗ്യ മന്ത്രാലയം നാഷണൽ ഹെൽത്ത് സർവ്വേ സംഘടിപ്പിക്കുന്നത്. സർവ്വേയുടെ ഫലം ബഹ്‌റൈന്റെ വിഷൻ− 2030ൽ പദ്ധതിയ്ക്ക് ഏറെ സഹായകമാകുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ ബിൻത് സഈദ് അൽ സലേഹ് പറഞ്ഞു. പൗരൻമാർക്കും പ്രവാസികൾക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള ഗവൺമെന്റ് ആക്ഷൻ പ്ലാനിന്റെ (ജി.എ.പി) ഭാഗമാണ് 2018ലെ നാഷണൽ ഹെൽത്ത് സർവ്വേ.

ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജാവിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതികൾക്ക് മന്ത്രി നന്ദി അറിയിച്ചു. നാഷണൽ ഹെൽത്ത് സർവ്വേ നടപ്പിലാക്കുന്നതിനുള്ള പങ്കാളിയെന്ന നിലയിൽ ഐ.ജി.എയുടെ പരിശ്രമങ്ങളെയും അവർ അഭിനന്ദിച്ചു. 

സർവ്വേയിൽ കുറഞ്ഞത് പതിനെട്ട് വയസ് പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന നാലായിരത്തോളം ബഹ്‌റൈനി, പ്രവാസി കുടുംബങ്ങളുടെ വിവര
ങ്ങളാകും ശേഖരിക്കുക. അഞ്ച് മാസം നീണ്ടുനിൽക്കുന്ന സർവ്വേയിൽ ആരോഗ്യ മന്ത്രാലയത്തിലെ 40ഓളം ഗവേഷകരും ഫീൽഡ് സൂപ്പർവൈസർമാരും പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed