ഗൾഫ് ഡൗൺസ്‌ട്രീം എക്സ്പോ ഒക്ടോബർ 23 മുതൽ ബഹ്റൈനിൽ


മനാമ : ഇന്റർനാഷണൽ ഗൾഫ് ഡൗൺസ്‌ട്രീം അസോസിയേഷൻ കോൺഫറൻസ് ആന്റ് എക്സിബിഷന്റെ ആദ്യപതിപ്പ് 2018 ഒക്ടോബർ 23 മുതൽ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിക്കും. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ മേൽനോട്ടത്തിൽ പ്രാദേശിക, അന്തർദേശീയ കന്പനികളുടെ പിന്തുണയോടെ നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഗൾഫ് ഡൗൺസ്‌ട്രീം അസോസിയേഷൻ (ജി.ഡി.എ) എക്സിബിഷൻ സംഘടിപ്പിക്കുന്നത്.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും, പ്രാദേശിക അന്താരാഷ്ട്ര കന്പനികൾക്ക് നവീകരണത്തിനും വളർച്ചയ്ക്കുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനുമാണ് കോൺഫറൻസും എക്സിബിഷനും ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈൻ സംഘടിപ്പിച്ച പെട്രോ−ടെക് കോൺഫറൻസിനും എക്സിബിഷനും തുടർച്ചയായാണ് എക്സിബിഷൻ നടക്കുക. 

പ്രാദേശിക കന്പനികളുടെ ഏകോപനം, സഹകരണം, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെല്ലാം എക്സ്പോയുടെ ലക്ഷ്യമാണെന്ന് ജി.ഡി.എ ബോർഡ് ചെയർമാൻ മുഹമ്മദ് ഘാസി അൽ മുത്തരി പറഞ്ഞു. ഡൗൺസ്‌ട്രീം വ്യവസായ മേഖലയിലെ 220−ലധികം വിദഗ്ദ്ധരെയാണ് എക്സിബിഷനിൽ പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed