4 പി.എം ന്യൂസ് വയലാർ സ്മൃ­­­­­­­­­­­­­­­­­­­­­­­­­­­­­­­തി­­­­­­­­­­­­­­­­­­­­­­­­­­­­­­­ സംഘടി­­­­­­­­­­­­­­­­­­­­­­­­­­­­­­­പ്പി­­­­­­­­­­­­­­­­­­­­­­­­­­­­­­­ക്കു­­­­­­­­­­­­­­­­­­­­­­­­­­­­­­­ന്നു


മനാമ: കേരളീയന്‍റെ ഗാനാഭിരുചികളെ മെരുക്കിയെടുക്കുകയും പോഷിപ്പിക്കുകയും ചെയ്ത എഴുത്തുകാരിൽ പ്രമുഖനായ വയലാർ രാമവർമയുടെ ജന്മ വാർഷികത്തോടനുബന്ധിച്ച് മാർച്ച് അവസാന വാരം 4 പി.എം ന്യൂസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ വളർന്നു വരുന്ന ഗായക പ്രതിഭകൾക്കായി വയലാർ സ്മൃതി എന്ന പേരിൽ കരോക്കെ സംഗീത മത്സരം സംഘടിപ്പിക്കുന്നു.വയലാർ രാമവർമ്മ രചന നിർവ്വഹിച്ച ചലച്ചിത്രഗാനങ്ങൾ മാത്രമായിരിക്കും മത്സരത്തിൽ പരിഗണിക്കുക. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സ്ത്രീ, പുരുഷ വിഭാഗങ്ങൾ എന്ന രീതിയിൽ പ്രത്യേകം മത്സരമുണ്ടായിരിക്കും. കൂടാതെ എല്ലാ വിഭാഗക്കാർക്കുമായി ഡ്യൂയറ്റ് മത്സരവും നടക്കും. നിലവാരമുള്ള ട്രാക്കുകൾ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങളും മത്സരാർത്ഥികൾക്കെല്ലാം സർ ട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവരും രജിസ്ട്രേഷന് വേണ്ടി 39889504, 36658390 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed