മയക്കുമരുന്ന് അടിമകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കുന്നത് 35 ദശലക്ഷം ബഹ്‌റൈൻ ദിനാർ: എംപി


മനാമ : ചികിത്സാച്ചെലവുകൾക്കും മറ്റു സേവനങ്ങൾക്കുമായി പ്രതിമാസം 35 ദശലക്ഷം ബഹ്‌റൈൻ ദിനാറാണ് രാജ്യത്തെ 30000ത്തോളം വരുന്ന മയക്കുമരുന്ന് അടിമകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കുന്നതെന്ന് എം.പി ജലാൽ കാദിം ഇന്നലെ കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സിൽ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷത്തെ മയക്കുമരുന്ന് അടിമത്തം സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ ബഹ്‌റൈൻ കോടതി പുറത്തുവിട്ടതിൽ നിന്നാണ് ഇത് വ്യക്തമായത്. ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ്സ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ആണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.

ബഹ്‌റൈനിൽ 30000 മയക്കുമരുന്ന് അടിമകൾ ആണുള്ളത്, ഇതിൽ 8,000ത്തോളം പേർ പൊതു സ്ഥാപനങ്ങളിൽ ചികിത്സയിലാണ്. ഓരോ മയക്കുമരുന്ന് അടിമയ്ക്കും ചികിത്സാ ഫീസായി ഒരു ദിവസം ഗവണ്മെന്റിന് ചെലവാക്കുന്നത് 120 മുതൽ 150 ബഹ്‌റൈൻ ദിനാർ വരെയാണ്.
കഠിനമായ ശിക്ഷകൾ നൽകുന്നതിന് പകരം രാജ്യത്തെ യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നതിന് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നും എംപി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed