സ്വർ­ണ്ണ വി­ലയിൽ ചാഞ്ചാട്ടം


കൊച്ചി : സ്വർണ്ണ വിലയിൽ വൻ ചാഞ്ചാട്ടം. സംസ്ഥാനത്ത് ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയുടെ വർദ്ധനവുണ്ടായി. പവന് 22,720 രൂപയ്ക്കും ഗ്രാമിന് 2,840 രൂപയ്ക്കുമാണ് ഇന്നലെ വ്യാപാരം നടന്നത്. അതേസമയം, ഇന്ന് പവന് 320 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,800 രൂപയുമാണ്. 

ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ വില 14 മാസത്തെ ഉയരത്തിലെത്തി. ഇന്നലെ 330 രൂപ ഉയർന്ന് പത്ത് ഗ്രാമിന് വില 31,600 രൂപയായി. രാജ്യാന്തര വിപണിയിൽ ഔൺസിന് 1,300 ഡോളറിൽ നിന്ന് വില 1,342 ഡോളറിലെത്തി. അതേസമയം, 2017ൽ ആഗോള സ്വർണ ഡിമാൻഡ് ഏഴ് ശതമാനം കുറഞ്ഞ് 4,071.7 ടണ്ണിലെത്തിയെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed