ബഹ്‌റൈൻ ഡി­ഫൻ­സ് ഫോ­ഴ്‌സിന് പ്രധാ­നമന്ത്രി­യു­ടെ­ പ്രശംസ


മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ (ബി.ഡി.എഫ്) അന്പതാമത് വാർഷികത്തിൽ ബി.ഡി.എഫിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ പ്രശംസ. ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഹമദ് ബിൻ ഇസ അൽ ഖലീഫയെയും കമാൻഡർ ഇൻ ചീഫ് ഓഫീസർമാരെയും പ്രധാനമന്ത്രി പ്രശംസിച്ചു.

മികച്ച പരിശീലനത്തിന്റെയും ആയുധ ശേഖരത്തിന്റെയും കാര്യത്തിൽ വളരെ ഉയരത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഹമദ് രാജാവിന്റെ പരിശ്രമങ്ങളാണ് ബി.ഡി.എഫിന്റെ ഉയർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സംഭവനകളെയും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അഭിനന്ദിച്ചു.

ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ (ബിസിസിഐ) അടുത്ത തിരഞ്ഞെടുപ്പിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനമന്ത്രി വ്യവസായ− വാണിജ്യ− ടൂറിസം മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ ഡാറ്റാബേസ് ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി സുതാര്യമായ അന്തരീക്ഷത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed