കാ­ണാ­താ­യ എണ്ണക്കപ്പൽ കടൽ­ക്കൊ­ള്ളക്കാർ മോ­ചി­പ്പി­ച്ചു­


ന്യൂഡൽഹി : മലയാളി അടക്കം 22 ഇന്ത്യൻ നാവികരുമായി മുംബൈയിൽ നിന്ന് പോകവെ ആഫ്രിക്കൻ തീരത്ത് വച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത എം.ടി മറൈൻ എക്സപ്രസ് എന്ന കപ്പൽ വിട്ടയച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് കപ്പൽ കണ്ടെത്തിയ കാര്യം അറിയിച്ചത്. കപ്പലിലുണ്ടായിരുന്ന നാവികരെല്ലാം സുരക്ഷിതരാണെന്ന് പാനമയിലെ ആംഗ്ലോ ഈേസ്റ്റൺ ഷിപ്പിംഗ് മാനേജ്മെന്റ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഗനിയ കടലിടുക്കിലെ ബെനീനിൽ‍ വച്ച് കപ്പലുമായുള്ള ബന്ധം നഷ്ടമായത്. കടൽ‍ക്കൊള്ളക്കാരുടെ വിഹാരകേന്ദ്രമാണ് ഗനിയ കടലിടുക്ക്. കപ്പലുകൾ‍ തട്ടിയെടുത്ത് ചരക്കുകൾ‍ മോഷ്ടിക്കുകയും ജീവനക്കാരെ വിട്ടുനൽ‍കാൻ വൻതുക മോചനദ്രവ്യമായി വാങ്ങുകയുമാണ് ഇവരുടെ പതിവ്. അതേസമയം, മോചനദ്രവ്യം നൽകിയാണോ കപ്പൽ മോചിപ്പിച്ചതെന്നത് അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed