ബഹ്റൈൻ പ്രതിരോധ സേന 50-ാം വാർഷികം ആഘോഷിച്ചു


മനാമ : ബഹ്റൈൻ പ്രതിരോധ സേന 50-ാം വാർഷികം ആഘോഷിച്ചു.അതോടനുബന്ധിച്ച് സൌദി അറേബ്യയിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള സേന ബഹ്റൈനിൻ ഇന്നലെ സംയുക്ത മാർച്ച് നടത്തി. ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) സുപ്രീം കമാൻഡറായ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയാണ് സംയുക്ത മൊബിലൈസേഷൻ വ്യായാമത്തിന് രക്ഷാധികാരം വഹിച്ചത്. ഏകോപിത  വ്യായാമം, ബഹ്റൈൻ പ്രതിരോധ സേനയുടെ പ്രൊഫഷണൽ തലവും ഉന്നത സ്വഭാവവും പ്രതിഫലിപ്പിക്കുന്നുവെന്ന്, ദേശീയ മാർച്ചിലെ ഒരു നാഴികക്കല്ലായും അഭിമാനത്തിന്റെ ഉറവിടമായും ബി.ഡി.എഫ് വാർഷികത്തെ ഉയർത്തിക്കാട്ടിക്കൊണ്ട് ബഹ്‌റൈൻ രാജാവ് പറഞ്ഞു. ഈ മേഖലയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന് സ്ഥിരമായ സന്നദ്ധത ആവശ്യമാണെന്നും, അതിന് ഇത്തരം പരിശീലനങ്ങൾ ഉപകാരപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
  ഭീകരവാദത്തിനെതിരായ സൗദി അറേബ്യയിലെയും  യു.എ.ഇയിലെയും  സേനകളെ രാജാവ് ആദരിച്ചു. ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സൈനിക പരിശീലനത്തിൽ  പങ്കെടുത്തു. ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ, പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ യൂസഫ് ബിൻ അഹ്മദ് അൽ ജലാഹ്മ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനൻറ് ജനറൽ ദിയാബ് ബിൻ സഖർ അൽ നുഐമി, മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് രാജാവിനെ സ്വാഗതം ചെയ്തത്. റോയൽ ഗാർഡ് കമാൻഡർ ബ്രിഗേഡിയർ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് അൽ ഖലീഫ എന്നിവർക്കൊപ്പമായിരുന്നു ഹമദ് രാജാവ് ചടങ്ങിന് എത്തിയത്.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed