മാ­രു­തി­ സു­സു­കി­ ഇന്ത്യൻ കന്പനി­കളു­മാ­യി­ കൈ­കോ­ർ‍­ക്കു­ന്നു­


ന്യൂഡൽ‍ഹി : പുതിയ സാങ്കേതികവിദ്യകൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക മേഖലയിൽ‍ പ്രവർ‍ത്തിക്കുന്ന ഇന്ത്യൻ കന്പനികളുമായി മാരുതി സുസുക്കി ഇന്ത്യ സഹകരിക്കുന്നു. സുസുകി ഇന്ത്യയിൽ 2020ഓടെ ഇലട്രിക്കൽ‍ വാഹനങ്ങൾ‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ തീരുമാനം, മാരുതി സുസുക്കിക്ക്  സാങ്കേതികമാറ്റങ്ങളിൽ‍ നിർ‍ണ്ണായകണ പങ്ക് വഹിക്കാൻ ഇന്ത്യൻ കന്പനികൾ‍ക്കാകുമെന്ന് കന്പനി എം.ഡിയും സി.ഇ.ഒയുമായ കെനിച്ചി അയുകവ പറഞ്ഞു.

മാരുതി സുസുക്കി ഇന്ത്യൻ കന്പനികളുമായി സഹകരിക്കുന്പോൾ ഇലട്രിക്കൽ‍ വാഹനങ്ങളിലെ സാങ്കേതികവിദ്യകൾ‍ മെച്ചപ്പെടുത്താനാണ് ഊന്നൽ നൽകുക. കൂടാതെ, പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ അത്യന്താധുനിക വാഹനങ്ങൾ നിർമ്മിക്കാനും കന്പനി ലക്ഷ്യമിടുന്നുണ്ട്.  സ്വന്തമായി സാങ്കേതികവിദ്യകൾ‍ കണ്ടുപിടിക്കാനും ഉൽപ്പാദിപ്പിക്കാനുള്ള അവസ്ഥയിലാണ് മാരുതി സുസുക്കി എന്നും ഉൽപ്പന്നങ്ങളുടെ നിർ‍മ്മാണത്തിൽ‍ കന്പനിക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും അയുകവ പറഞ്ഞു. 

മാരുതി സുസുകി എസ്‌യുവി മോഡലിൽ അവതരിപ്പിച്ച വിറ്റാര ബ്രെസയുടെ സാങ്കേതികവിദ്യകൾ‍ ഇന്ത്യൻ‍ എഞ്ചിനീയർ‍മാർ‍ കണ്ടെത്തിയതാണ്. പുതിയ സാങ്കേതികവിദ്യ ഇന്ത്യയിൽ‍ പ്രാബലത്തിലാക്കുന്നതിന് സർ‍ക്കാരിന്‍റെ അംഗീകാരം കാത്തിരിക്കുകയാണ്. ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ‍ നിരത്തിലിറക്കുന്പോ
ൾ വാഹനങ്ങളുടെ ചാർ‍ജിംഗ് േസ്റ്റഷന്‍റെ കാര്യത്തിൽ‍ അനിശ്ചിതത്വം നിലനിൽ‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി ചാർ‍ജിംഗ് േസ്റ്റഷനുകൾ‍ ആവശ്യത്തിനില്ലെങ്കിൽ‍ ഇത്തരം വാഹനങ്ങൾ‍ വ്യാപാരാടിസ്ഥാനത്തിൽ ഇറക്കുന്നതിൽ ഫലം കാണില്ല. ഗ്രാമങ്ങളിൽ‍ ചാർ‍ജിംഗ് േസ്റ്റഷനുകൾ‍ സ്ഥാപിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. എന്നാൽ അത്തരമൊരു അവസ്ഥയ്ക്കും ബദൽ‍ സംവിധാനങ്ങളെക്കുറിച്ച് കന്പനി പരിശോധിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed