ആസ്റ്റർ ഐ.പി­.ഒ വിൽപ്പന 12 മുതൽ 15 വരെ


മുംബൈ : കൊച്ചി ആസ്ഥാനമായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഥമ പൊതു ഓഹരി വിൽപ്പന (ഐ.പി.ഒ) ഫെബ്രുവരി 12− മുതൽ 15 വരെ നടക്കും. 180−190 രൂപയാണ് ഓഹരി വില നിശ്ചയിച്ചിട്ടുള്ളത്. ഓഹരി വിൽപ്പനയിലൂടെ 980 കോടി രൂപ സമാഹരിക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലും ഗൾഫിലുമായി പത്ത് പുതിയ ആശുപത്രികൾ സ്ഥാപിക്കുക എന്നതാണ് കന്പനി ഉദ്ദേശിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പൻ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കൂനൂർ, ബംഗളൂരു (രണ്ട്) എന്നിവിടങ്ങളിലാണ് ഇന്ത്യയിലെ പുതിയ ആശുപത്രികൾ. മൊത്തം 1700 ബെഡ് ഉണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed