ജോയ് ആലു­ക്കാ­സ് സലാ­­­ലയിൽ പ്രവർ­­ത്തനം ആരംഭി­­­ച്ചു­


മനാമ : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം ഒമാനിലെ സലാലയിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടന കർമ്മം അൽ ഹദ്ദാദ് ക്ലബ് ചെയർമാൻ ഷെയ്ക്ക് നിസാർ അഹമ്മദ് അൽ മർഹൂൻ നിർവ്വഹിച്ചു. 

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഒമാനിലെ ആറാമത്തെ ഷോറൂമാണ് സലാലയിൽ പ്രവർത്തനം ആരംഭിച്ചത്. ലോകമെങ്ങും അറിയപ്പെടുന്ന ജ്വല്ലറി ഗ്രൂപ്പിന്റെ അന്താരാഷ്ട്രതലത്തിലേയ്ക്കുള്ള വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സലാലയിൽ പുതിയ ഷോറൂമിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

വ്യത്യസ്ത ഡിസൈനിലുള്ള സ്വർണ്ണം, വജ്രം, പോൽകി, പവിഴം, പ്രഷ്യസ്, സെമി പ്രെഷ്യസ്, വിഭാഗങ്ങളിലായി പത്ത് ലക്ഷത്തോളം വരുന്ന നിരവധി കളക്ഷനുകളാണ് ഉപഭോക്താക്കൾക്കായി ഷോ റൂമിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് മൻ പ്രീത് സിംഗ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed