നോർക്ക കാർഡ് വിതരണം നടത്തി
മനാമ: ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം മനാമ സൂക്ക് ബ്രാഞ്ച് നോർക്ക രജിസ്ട്രേഷൻ ക്യാന്പിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡ് മനാമ സൂക്കിൽ വിതരണം ചെയതു. 2016 ഡിസംബർ മാസം മുതൽ നാല് മാസം നീണ്ട ക്യാന്പയിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത നോർക്ക കാർഡുകളാണ് വിതരണം ചെയ്തത്.
സിദ്ദിഖ് മഞ്ചേശ്വരത്തിന്റെ അദ്ധ്യക്ഷത
യിൽ സൗദി ഹോട്ടലിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം കേരള േസ്റ്ററ്റ് പ്രസിഡണ്ട് യുസഫ് അലി ഉദ്ഘാടനം ചെയ്തു. നോർക്ക കോ-ഓർഡിനേറ്റർ സിറാജ് കൊട്ടാരക്കര നോർക്കയെ കുറിച്ചുള്ള വിശദീകരണവും നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബഹ്റൈൻ പ്രവാസികൾക്കിടയിൽ ഏറ്റവും കൂടുതൽ നോർക്ക രജിസ്ട്രേഷൻ ചെയ്ത സംഘടനയെന്ന നിലയിൽ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തനത്തെയും പ്രവർത്തകരെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
സമീർ ഒഞ്ചിയം, സർജാസ് കുഞ്ഞിപ്പള്ളി, ഇന്ത്യൻ സോഷ്യൽ ഫോറം കേരള േസ്റ്ററ്റ് സെക്രട്ടറി റഫീഖ് അബ്ബാസ്, നഫ്സൽ ചാലാട്, ഷബീർ, മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

