നി­ക്ഷേ­പകരെ­ ക്ഷണി­ച്ച് മോ­ദി­ ദാ­വോ­സി­ൽ


ദാവോസ് (സ്വിറ്റ്സർലൻ്റ്): ആഗോള വ്യവസായികൾക്ക‌് അവസരങ്ങൾ ഏറെയുള്ളയിടമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറത്തിന്റെ ഭാഗമായി ലോകത്തെ 40 ഉന്നത സി.ഇ.ഒമാരുമായി ‘ഇന്ത്യയിൽ നിക്ഷേപിക്കൂ’ എന്ന വിഷയത്തിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. വളർച്ചയുടെ കഥയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ല തുടങ്ങി 18 രാജ്യങ്ങളിൽ നിന്നായി 40ഓളം വ്യവസായ പ്രമുഖരാണ് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. രണ്ട് മണിക്കൂറോളം ഇവരുമായി മോദി സംസാരിച്ചു. ഓരോരുത്തരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രി ആരാഞ്ഞു. മോദിക്കൊപ്പം ഇന്ത്യയിൽ നിന്ന് നൂറിലധികം വരുന്ന വ്യവസായികളുടെ സംഘവും ദാവോസിലെത്തിയിട്ടുണ്ട്. സമ്മേളനത്തിന് മുന്‍പ് സ്വിസ് പ്രസിഡണ്ട്് അലൈൻ ബെർ‍സെറ്റുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ചർച്ചയിൽ ധാരണയായിരുന്നു.

അതേസമയം, നാൽ‍പ്പത്തിയെട്ടാമത് ലോകസാന്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 

യു.എസ് പ്രസിഡണ്ട് ഡോണൾ‍ഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾ‍പ്പെടെ എഴുപതോളം ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed