പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ സാമൂഹിക സേവന സംഘടനയായ പ്രതീക്ഷ ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാന്പ് സംഘടിപ്പിച്ചു. വ്യത്യസ്ത മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രതീക്ഷ ബഹ്‌റൈന്റെ രണ്ടാമത്തെ രക്തദാന ക്യാന്പായിരുന്നു നടന്നത്. പ്രതീക്ഷ അംഗങ്ങൾ ഉൾപ്പടെ നിരവധി പേർ രക്തം ദാനം ചെയ്തു. സാമൂഹിക പ്രവർത്തകരായ കെ.ടി സലിം, അബ്ദുൾ ലത്വീഫ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു. ചന്ദ്രൻ തിക്കോടി, കെ.ആർ നായർ, നിസാർ കൊല്ലം, പ്രസിഡണ്ട് സിബിൻ സലിം, സെക്രട്ടറി അസ്‌കർ പൂഴിത്തല തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.

