റി­പ്പബ്ലി­ക്ക് ദി­നത്തെ­ വരവേ­ൽ­ക്കാ­നൊ­രു­ങ്ങി­ ബഹ്‌റൈ­നി­ലെ­ ഇന്ത്യൻ സമൂ­ഹം


മനാമ : വ്യത്യസ്ത പരിപാടികളോടെ അറുപ്പത്തി ഒൻപതാം റിപ്പപ്ലിക് ദിനത്തെ വരവേൽക്കാനൊരുങ്ങുകയാണ് ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സീഫിലെ ഇന്ത്യൻ എംബസിയിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്. രാവിലെ 7:30ന് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിക്കും. നാടോടി നൃത്തം ഉൾപ്പെടെയുള്ള കലാ പരിപാടികളും അരങ്ങേറും.

ഇന്ത്യൻ സമൂഹത്തിന്റെ വിവിധ സ്‌കൂളുകളിലും റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളിൽ രാവിലെ ഒൻപത് മണിയോടെ പതാക ഉയർത്തൽ ചടങ്ങ് ആരംഭിക്കും. തുടർന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ബാൻഡും, മത്സരങ്ങളും, സ്പോർട്സ് മത്സരങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സമ്മാന വിതരണവും നടക്കുമെന്ന് വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ അറിയിച്ചു. ഇന്ത്യൻ ക്ലബ്, കേരള സമാജം, എൻ.എസ്.എസ്, എസ്.എൻ.സി.എസ്, സിംസ്, ഗുരുദേവ കൾച്ചറൽ സൊസൈറ്റി തുടങ്ങി ബഹ്‌റൈനിലെ അസോസിയേഷനുകൾ എല്ലാം തന്നെ റിപ്പബ്ലിക്ക് ദിനത്തിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് ബഹ്‌റൈനിലെ വിവിധ അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഇത്തവണ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി നടത്തുന്നത്.

കലാ സാംസ്‌കാരിക രംഗത്തും ജീവകാരുണ്യപ്രവർത്തന രംഗത്തും നിറഞ്ഞുനിൽക്കുന്ന ബഹ്‌റൈനിലെ പയ്യന്നൂർ നിവാസികളുടെ കൂട്ടായ്മയായ സഹൃദയ പയ്യന്നൂർ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അന്നേ ദിവസം വിവിധ തൊഴിലാളി ക്യാന്പുകളിൽ സ്നേഹ സദ്യ, നൽകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed