വിദ്യാഭ്യാസ സാംസ്കാരിക പരിപാടികൾക്ക് ക്യാബിനറ്റിന്റെ പ്രശംസ
മനാമ : അടുത്തിടെ നടന്ന കലാപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പരിപാടികളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ബഹ്‌റൈനി കലാകാരന്മാരുടെ സർഗ്ഗാത്മകത വെളിപ്പെടുത്തുന്നത്തിനായി ഡെപ്യൂട്ടി പ്രീമിയർ ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന 44ാം ബഹ്‌റൈൻ ഫൈൻ ആർട്ട് എക്സിബിഷൻ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്ന ബഹ്‌റൈൻ യൂണിവേഴ്സിറ്റിയുടെ (യു.ഒ.ബി) 23−ാം ബാച്ചിലെ ബിരുദദാന ചടങ്ങ് എന്നിവയെയും അദ്ദേഹം പ്രശംസിച്ചു. യു.ഒ.ബി ബിരുദധാരികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും അവർക്ക് ഫലപ്രദമായ ഒരു ഭാവി ആശംസിക്കുകയും ചെയ്തു.
കൂടാതെ യു.ഒ.ബിയുടെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. യുവജനങ്ങൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ഹമദ് രാജാവ് ഏർപ്പെടുത്തിയ മഹത്തായ സംരംഭങ്ങളെയും കാബിനറ്റ് പ്രശംസിച്ചു.

