പു­തി­യ ഫീ­സു­കളും നി­കു­തി­കളും ഏർ­പ്പെ­ടു­ത്തു­ന്നത് നി­ർ­ത്തി­വെയ്ക്കാൻ പ്രധാ­നമന്ത്രി­യു­ടെ­ നി­ർ­ദ്ദേ­ശം


മനാമ : സബ്സിഡി പുനർനിർണ്ണയം സംബന്ധിച്ച് സംയുക്ത എക്സിക്യൂട്ടീവ് −ലെജിസ്ലേറ്റ് കമ്മിറ്റി തീരുമാനം വരുന്നത് വരെ പുതിയ ഫീസുകളും നികുതികളും ഏർപ്പെടുത്തുന്നത് നിർത്തിെവയ്ക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദ്ദേശം നൽകി. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നിർദ്ദേശങ്ങളെത്തുടർന്നാണ് ഇത്.

ഗുദൈബിയ പാലസിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാർക്കും സർക്കാർ വകുപ്പുകൾക്കും നിർദ്ദേശങ്ങൾ നൽകിയത്. ഫീസ് വർദ്ധനയോ നികുതി വർദ്ധനയോ ഇല്ലാതെ, വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഭവങ്ങളുടെ അനുയോജ്യമായ ഉപയോഗം, ഫലപ്രദമായ നയങ്ങൾ, ചിലവ് ചുരുക്കൽ, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്നിവയിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed