ബഹ്റൈൻ എയർ­പോ­ർ­ട്ട് കന്പനി­ പു­തി­യ ടെ­ൻ­ഡർ ഓഫർ പ്രഖ്യാ­പി­ച്ചു­


മനാ­മ: ബഹ്റൈൻ അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളത്തി­ന്റെ­ പ്രവർ­ത്തനങ്ങളെ­ നി­യന്ത്രി­ക്കു­ന്ന ബഹ്റൈൻ എയർ­പോ­ർ­ട്ട് കന്പനി­ പു­തി­യ പാ­സഞ്ചർ ടെ­ർ­മി­നലി­ന്റെ­ ഭാ­ഗമാ­യു­ള്ള ലാ­ൻ­ഡ്സൈഡ് ഫുഡ് ആന്റ് ബി­വെ­റേജ് (എഫ് ആന്റ് ബി­) ഔട്ട്ലെ­റ്റു­കൾ­ക്കാ­യി­ പു­തി­യ ടെ­ൻ­ഡർ ഓഫർ പ്രഖ്യാ­പി­ച്ചു­. എയർ­പോ­ർ­ട്ട് നവീ­കരണ പദ്ധതി­യു­ടെ­ ഭാ­ഗമാ­യി­ നി­ർ­മ്മി­ക്കു­ന്ന പു­തി­യ ടെ­ർ­മി­നലി­ലെ­ ഫുഡ് ആന്റ് ബി­വെ­റേജ് ഔട്ട്ലെ­റ്റു­കളു­ടെ­ ഡി­സൈൻ, സാ­ന്പത്തി­കം, വി­കസനം, പ്രവർ­ത്തനം, പരി­പാ­ലനം, നി­യന്ത്രണം എന്നി­വ കൈ­കാ­ര്യം ചെ­യ്യു­ന്ന ഒന്നോ­ അതി­ലധി­കമോ­ ബി­സി­നസ് പങ്കാ­ളി­കൾ­ക്ക് ഈ ടെ­ൻ­ഡർ വലി­യ ഇളവ് അനു­വദി­ക്കും. അടു­ത്ത വി­മാ­നത്തി­നാ­യി­ കാ­ത്തി­രി­ക്കു­ന്ന ഒരു­ സ്ഥലം എന്നതിൽ നി­ന്ന് വി­മാ­നത്താ­വളങ്ങൾ മാ­റു­കയാ­ണ്. ഷോ­പ്പിംഗി­നും ഡൈ­നി­ങ്ങി­നു­മാ­യു­ള്ള ഉദ്ദി­ഷ്ടസ്ഥാ­നമാ­യും ഇവ പ്രവർ­ത്തി­ക്കു­ന്നു­. ഇത്തരത്തി­ലു­ള്ള എല്ലാ­ ഘടകങ്ങളും, യാ­ത്ര ചെ­യ്യു­ന്ന അനു­ഭവം മെ­ച്ചപ്പെ­ടു­ത്താൻ സഹാ­യി­ക്കും, ഫുഡ് ആന്റ് ബി­വറേജ് ഔട്ട്ലെ­റ്റു­കളു­ടെ­ തി­രഞ്ഞെ­ടു­ക്കൽ യാ­ത്രക്കാ­രന്റെ­ പ്രതീ­ക്ഷകൾ നി­റവേ­റ്റു­ന്നതിന് തങ്ങളെ­ വളരെ­യധി­കം സഹാ­യി­ക്കു­മെ­ന്നും ബഹ്റൈൻ എയർ­പോ­ർ­ട്ട് കന്പനി­യു­ടെ­ ചീഫ് കൊ­മേ­ഷ്യൽ ഓഫീ­സർ ആയ അയ്‌മൻ സൈ­നാൾ പറഞ്ഞു­.

അഞ്ച് ലാ­ൻ­ഡ്സൈഡ് ഫുഡ് ആന്റ് ബി­വ­റേജ് ഔട്ട്ലെ­റ്റു­കൾ­ക്കാ­യാണ് ടെ­ൻ­ഡർ, ഇതിൽ മൂ­ന്നെ­ണ്ണം കോ­ഫി­ ഷോ­പ്പു­കൾ­ക്കാ­യും രണ്ടെ­ണ്ണം റെ­സ്റ്റോ­റന്റു­കൾ­ക്കാ­യു­മാ­ണ്. 2018 ഫെ­ബ്രു­വരി­ 21നാണ് അപേ­ക്ഷ സമർ­പ്പി­ക്കേ­ണ്ട അവസാ­ന തീ­യതി­. മാ­നദണ്ധങ്ങൾ പാ­ലി­ക്കു­ന്ന എല്ലാ­ അപേ­ക്ഷകളിൽ നി­ന്നും സാ­ങ്കേ­തി­ക, സാ­ന്പത്തി­ക മൂ­ല്യ നി­ർ­ണ്ണയത്തി­ലൂ­ടെ­യാ­യി­രി­ക്കും മി­കച്ച നി­ർദ്­ദേ­ശങ്ങൾ തി­രഞ്ഞെ­ടു­ക്കു­ന്നത്. കൂ­ടു­തൽ വി­വരങ്ങൾ­ക്ക്, www.tenderboard.gov.bh എന്ന ബഹ്റൈൻ ടെ­ൻ­ഡർ ബോ­ർ­ഡ് വെ­ബ്സൈ­റ്റ് സന്ദർ­ശി­ക്കു­ക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed