ശതാ­ബ്ദി­, രാ­ജധാ­നി­ ട്രെ­യി­നു­കൾ ന്യൂ­ജെ­ന്നാ­കുന്നു


ചെന്നൈ: കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയും വേഗം കൂട്ടിയും ശതാബ്ദി, രാജധാനി ട്രെയിനുകളൾ ന്യൂജെന്നായി വരുന്നു. സെമി ഹൈസ്പീഡ് ട്രെയിനുകളായിട്ടാകും ഇവ ഓടുക. മണിക്കൂറിലൾ 160കിലോമീറ്റർ വേഗത്തിലാകും ഓട്ടം. ആകെ 16 എസി കോച്ചുകൾ. ഇതിൽ 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ രണ്ട് എകൾസിക്യുട്ടീവ് കോച്ചുകൾ. വൈഫൈ അധിഷ്ഠിത ഇൻഫോടെയിന്റൾമെന്റ് സേവനങ്ങളൾ. വിൻഡോ ഗ്ലാസുകൾ, പ്ലഗ് ടൈപ്പിൽ ഓട്ടോമാറ്റിക് സൾളൈഡിംഗ് വാതിലുകളൾ. കാൽപ്പടികളും സൾളൈഡ് ചെയ്യാവുന്നവ, ആധുനിക ബയോ ടോൽലറ്റുകൾ എന്നീ സൗകര്യങ്ങളുണ്ടാകും. ട്രെയിൽ 18 എന്ന ഗണത്തിൽ ഈ വർഷം ജൂണിലാകും ഇവ ഓടിത്തുടങ്ങുക. വളരെ വേഗം ഉയർന്ന സ്പീഡ് ആർജിക്കാൾ കഴിയുന്നതിനാലും പെട്ടെന്ന് വേഗം കുറച്ച് നിർത്താൻ കഴിയുന്നതിനാലും 20 ശതമാനം വരെ യാത്രാസമയം കുറഞ്ഞുകിട്ടും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ രൂപകൽപന ചെയ്ത ട്രെയിനിൽ 16 എ.സി കോച്ചുകളാകും ഉണ്ടാകുക. 

 അടുത്ത ഘട്ടമായി 2020ഓടെ എത്തുന്ന ട്രെയിൻ 20 ഗണത്തിൽ വരുന്ന ട്രെയിൻ ഭാവിയിൽ രാജധാനി ട്രെയിന്റെ പകരക്കാരനാകും. ട്രെയിൻ 18ൽ സീറ്റീൽ ബോഡിയായിരിക്കുമെങ്കിൽ ട്രെയിൻ 20ൽ അലുമിനിയം ബോഡിയായിരിക്കും. വൈഫൈ സംവിധാനവും മികച്ച സീറ്റിങ്ങും ഉൾപ്പടെ എല്ലാം ലോകോത്തര നിലവാരത്തോട് കൂടിയതാവും. ജി.പി.എസ് അടിസ്ഥാനപ്പെടുത്തിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സംവിധാനവും ഇവയിലുണ്ടാവും. പുതിയ ട്രെയിനുകൾ വന്നാൽ ഡൽഹി −ഹൗറാ റൂട്ടിലെ 1,440 കിലോമീറ്റർ യാത്രയ്ക്ക് മൂന്നരമണിക്കൂറോളം സമയലാഭമുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed