ബഹ്റൈൻ കേ­രളീ­യ സമാ­ജം സർ­ഗ്ഗ സന്ധ്യ സംഘടി­പ്പി­ക്കു­ന്നു­


മനാമ : കലാരംഗത്ത് പ്രാവീണ്യം ഉണ്ടായിട്ടും വേദിയിൽ മതിയായ അവസരങ്ങൾ ലഭിക്കാത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരളീയ സമാജം കലാവിഭാഗം ‘സർഗ്ഗ സന്ധ്യ’ സംഘടിപ്പിക്കുന്നു. സമാജത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന വൈവിധ്യമാർന്ന പരിപാടികളുടെ തുടർച്ചയായി നടക്കുന്ന പരിപാടിയിലേയ്ക്ക് 8നും 16നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി സമാജം പ്രസിഡണ്ട്  പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ വീരമണി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സ്കൂൾ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രസ്തുത പരിപാടി സംഘടിപ്പിക്കുക എന്ന് കലാവിഭാഗം കൺവീനർ വാമദേവൻ പറഞ്ഞു. പങ്കെടുക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് താൽപര്യമുള്ള മേഖലകളിൽ പരിശീലനം ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓൺലൈനായി അപേക്ഷിക്കുന്നതിന്റെ അവസാന തീയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് 39441016 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed