എസ്.വി ജലീലിന് സി.എച്ച് പുരസ്കാരം
മനാമ : മലബാർ മാപ്പിള കലാ സാഹിത്യവേദി ഏർപ്പെടുത്തുന്ന സി.എച്ച് മുഹമ്മദ് കോയ പുരസ്കാരത്തിന് ബഹ്റൈൻ കെ.എം.സി.സി പ്രസിഡണ്ട് എസ്.വി ജലീൽ അർഹനായി. ജനവരി 14ന് (ഞായറാഴ്ച്ച) വടകരയ്ക്കടുത്തുള്ള കോട്ടക്കലിൽ വെച്ച് നടക്കുന്ന മുസ്ലീം ലീഗ് സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടക്കും. പയോളി മുനിസിപ്പൽ മുസ്ലീം ലീഗ് പ്രസിഡണ്ട് പി. അഷ്റഫാണ് എസ്.വി ജലീലിന് പുരസ്കാരം സമ്മാനിക്കുക.

