കാ­ലാ­വസ്ഥ മാ­റ്റം പ്രതീ­ക്ഷി­ക്കാ­മെ­ന്ന് മന്ത്രാ­ലയം


മനാമ : അടുത്ത ദിവസങ്ങളിൽ രാജ്യത്ത് വടക്കു പടിഞ്ഞാറൻ ശീത കാറ്റ് വീശുന്നത് മൂലം കാലാവസ്ഥയിൽ  മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് കലാവസ്ഥാ മന്ത്രാലയം അറിയിച്ചു. തണുപ്പ് കൂടാനും, കാറ്റ് ശക്തമായി വീശാനുമാണ് സാധ്യത. ജനവരി 13 വരെ ഈ കാലാവസ്ഥ തുടരുമെന്നും വാർ‍ത്താകുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകുന്നേരം ബഹ്‌റൈൻ‍ അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ  ചെറിയ ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു. അതോടൊപ്പം വടക്കേ അറ്റത്തുള്ള തീരപ്രദേശങ്ങളിൽ നല്ല കാറ്റുവീശിയതായും റിപ്പോർട്ടുകൾ ഉണ്ട്. 

2017 ഡിസംബർ മാസം ബഹ്റൈനിലെ കാലാവസ്ഥയിൽ സമാനമായ രീതിയിൽ വ്യതിയാനങ്ങൽ അനുഭവപ്പെട്ടിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ ഇത്തവണ ചൂട് കൂടുതലായിരുന്നു. മുന്പ് 11 ദശാംശം 7  ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്ന താപനില  ഇത്തവണ  28 ഡിഗ്രീ സെൽഷ്യസ് വരെ ആയി വർധിച്ചു. ഡിസംബറിലെ അവസാന ആഴ്ച്ച ചില ഇടങ്ങളിൽ  നേരിയ തോതിൽ മഞ്ഞുവീഴ്ചയോടു കൂടിയ ചെറിയ ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു. ഏപ്രിൽ, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. 1902ന് ശേഷം 2017 മെയ് മാസം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസമായിരുന്നു.

കാലാവസ്ഥയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ചെറിയ കുട്ടികളെയും പ്രായമായവരിലും ഒരു പോലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽ‍കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed