സ്തനാർബുദ ബോധവൽക്കരണം: സെന്റ് പീറ്റേഴ്സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും സംയുക്തമായി വോക്കത്തോൺ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഭക്തസംഘടനകളായ സെന്റ് പീറ്റേഴ്സ് വനിതാ സമാജവും മെഡിക്കൽ വിങ്ങും ചേർന്ന് അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി വോക്കത്തോൺ സംഘടിപ്പിച്ചു. സനദിൽ നടന്ന വോക്കത്തോൺ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ ഫ്ലാഗ് ഓഫ് ചെയ്തു.

ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ട്രഷറർ ലിജോ കെ. അലക്സ്, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി, സുബിൻ തോമസ്, വിജു ഏലിയാസ്, വനിതാ സമാജം സെക്രട്ടറി ഷീജാ പ്രജീഷ്, ജോയിന്റ് സെക്രട്ടറി മീനു റെജി, മെഡിക്കൽ വിംഗ് സെക്രട്ടറി ബിഷ പോൾ, ജോയിന്റ് സെക്രട്ടറി ബിനോയ് പി. മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വനിതാ സമാജം പ്രവർത്തകർ, മെഡിക്കൽ വിംഗ് അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധിയാളുകൾ വോക്കത്തോണിൽ പങ്കാളികളായി.

article-image

fvdddsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed