സെന്റ് മേരീസ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാൾ സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ആദ്യ ഫലപ്പെരുന്നാൾ സമാപിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന വിപുലമായ കുടുംബസംഗമത്തോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല വീണത്.
"വിശ്വാസത്തിൽ വിതച്ച്, കൃപയിൽ കൊയ്യാം" എന്ന ആപ്തവാക്യം മുൻനിർത്തി സംഘടിപ്പിച്ച പെരുന്നാളിന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികൾ മാറ്റുകൂട്ടി. ഗാനമേള, ഗെയിമുകൾ, നൃത്തച്ചുവടുകൾ, സൺഡേ സ്കൂൾ ക്വയറിന്റെ ഗാനാലാപനം, സെന്റ് മേരീസ് ക്രിസ്ത്യൻ ഭജൻസ് എന്നിവയും ആഘോഷത്തിന് ആവേശം പകർന്നു. കൂടാതെ, രുചികരമായ ഭക്ഷണശാലകളും സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരവും ചടങ്ങിന് കൂടുതൽ കൊഴുപ്പേകി.

കത്തീഡ്രൽ വികാരി റവ. തോമസുകുട്ടി പി. എൻ. അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ഇടവക സെക്രട്ടറി കുരുവിള പാപ്പി സ്വാഗതവും പ്രോഗ്രാം കൺവീനർ സിബി ഉമ്മൻ നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരിയും കെ.സി.ഇ.സി. പ്രസിഡന്റുമായ വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു.
സഹവികാരി റവ. ഫാദർ റിജോ ചാക്കോ, ട്രസ്റ്റി ജോൺ കെ. പി., ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷിബു സി. ജോർജ്ജ്, സെക്രട്ടറി ജിനു വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന്റെ ഭാഗമായി ആദ്യ ഫലപ്പെരുന്നാളിന്റെ കൺവീനർമാരെ ഉപഹാരം നൽകി ആദരിച്ചു.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് പ്രമുഖ ഗായകരായ ഗൗതം വിൻസെന്റ്, വൈകാശ് വരവീണ, ആതിര ജനകൻ എന്നിവർ ചേർന്ന് മ്യൂസിക്കൽ ഇവന്റ് അവതരിപ്പിച്ചു. ഒപ്പം, 'ഒരു ചിരി ഇരുചിരി ബമ്പർ ചിരി'യിലൂടെ പ്രശസ്തനായ അശ്വന്ത് അനിൽകുമാർ നയിച്ച കോമഡി ഷോയും കാണികളുടെ മനംകവർന്നു.

ദേവാലയത്തിന്റെ ഈ വർഷത്തെ ആദ്യ ഫലപ്പെരുന്നാൾ വൻ വിജയമാക്കി മാറ്റുവാൻ സഹായിച്ച ഏവരോടും ജോയിന്റ് ജനറൽ കൺവീനേഴ്സ് ബിനു പാപ്പച്ചൻ, ബിനോജ് മാത്യൂ, പബ്ലിസിറ്റി കൺവീനർ ബിനു മാത്യു ഈപ്പൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

article-image

dsvddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed