സ്കൂളുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കാൻ പുതിയ നിർദ്ദേശവുമായി ബഹ്റൈൻ പാർലിമെന്റ് എംപി


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ ഭക്ഷണം നിർബന്ധമാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിർദ്ദേശം പാർലമെന്റിൽ ചർച്ചയ്ക്കെടുക്കുന്നു. നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്തണമെന്നും വ്യക്തമായ ന്യൂട്രീഷണൽ ലേബലിംഗ് നടപ്പിലാക്കണമെന്നും എം.പി ഡോ. മറിയം അൽ ധായെൻ ആവശ്യപ്പെട്ടു.

ജീവിതശൈലി രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ മന്ത്രാലയവും സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തുമായി ചേർന്ന് സർക്കാരും ദേശീയ തലത്തിൽ ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും പ്രോത്സാഹിപ്പിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകണമെന്ന് ചൂണ്ടിക്കാട്ടിയ ഡോ. മറിയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് 2018-ലെ പബ്ലിക് ഹെൽത്ത് ലോയും രാജ്യത്തിന്റെ ഭരണഘടനയും അനുമതി നൽകുന്നുണ്ടെന്ന് വ്യക്തമാക്കി.

എന്നാൽ, ആരോഗ്യകരമായ ഭക്ഷണക്രമവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി ബഹ്‌റൈനിൽ നിലവിൽ തന്നെ ദേശീയ തന്ത്രപ്രധാന പദ്ധതി നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. 2014-ൽ തുടക്കം കുറിച്ച ഈ പദ്ധതി 2020 ഫെബ്രുവരിയിൽ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളുടെ പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, കായിക വിനോദങ്ങൾ എന്നിവ ഈ പദ്ധതിയുടെ ഭാഗമാണെന്ന് മന്ത്രാലയം അറിയിച്ചു.

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തരം ആരോഗ്യ പദ്ധതികളും നയങ്ങളും തയാറാക്കുന്നത്. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യും.

article-image

cdddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed