സൗദിയിൽ താപനില മൈനസ് ഡിഗ്രിയിൽ
റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. മൈനസ് ഡിഗ്രിയിൽ താപനിലയെത്തിയ തബൂക്കിൽ മഞ്ഞ് വീഴ്ച കാണാൻ നൂറുകണക്കിന് ആൾക്കാരാണ് എത്തിയത്. ഈ ആഴ്ചയോടെ തണുപ്പേറുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദിലും പരിസര പ്രവിശ്യകളിലും താപനില പത്തിന് താഴെയാണ്. ഇതുവരെ മഴയെത്തിയിട്ടില്ല. മഴ പെയ്താൽ തണുപ്പ് തീവ്രമാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതുവരെ കുറഞ്ഞ തണുപ്പാണ് രേഖപ്പെടുത്തിയത്.
തബൂക്കിലും ചില പ്രവിശ്യകളിലും മഴയ്ക്ക് പിന്നാലെയാണ് മഞ്ഞു വീഴ്ച.

